Congress to form an alliance with AAP at Delhi<br />ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ഒരുങ്ങുന്നുവെന്ന് വിവരം. ദില്ലി കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി ചാക്കോ സഖ്യമുണ്ടാകുമെന്ന് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും ദില്ലിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി ചാക്കോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.